തിരുവനന്തപുരം: ആശുപത്രികളില്‍ ലബോറട്ടറികളിലും മറ്റു സേവനസ്ഥലങ്ങളിലും പ്രവര്‍ത്തനസമയം എഴുതി പ്രദര്‍ശിപ്പിക്കണമെന്നും സമയക്രമം പാലിക്കണമെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍ദ്ദേശിച്ചു. ഇക്കാര്യം ബന്ധപ്പെട്ടവര്‍ ഉറപ്പാക്കണം. തിരുവനന്തപുരം എസ്.എ.റ്റി ആശുപത്രിയിലെ 24 മണിക്കൂറും പ്രവര്‍ത്തിക്കേണ്ട ലാബില്‍ രോഗികള്‍ എത്തിയപ്പോള്‍ പരിശോധിക്കാന്‍ ആളുണ്ടായിരുന്നില്ല എന്ന പരാതി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കിയത്.
വാഗ്ദാനം ചെയ്യുന്ന സേവനം കൃത്യമായി നല്‍കാന്‍ കഴിയണം. ജീവനക്കാര്‍ കൃത്യനിഷ്ഠ പാലിക്കണം. സമയം എഴുതി പ്രദര്‍ശിപ്പിച്ചാല്‍ അതില്‍ പറയുന്ന സമയത്ത് ജീവനക്കാര്‍ ഹാജരായി പരിശോധന ആരംഭിക്കണം. നിശ്ചിതസമയം മുഴുവന്‍ ബന്ധപ്പെട്ടവര്‍ ഓഫീസില്‍ ഉണ്ടാകണം. സംസ്ഥാനത്തെ മുഴുവന്‍ ആശുപത്രികള്‍ക്കും ഇതു ബാധകമാണെന്നും ഡി.എം.ഒ..മാര്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. എസ്.എ.റ്റി ആശുപത്രിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ആള്‍ പകരക്കാരന്‍ എത്തുന്നതിന് മുമ്പ് ഡ്യൂട്ടി അവസാനിപ്പിച്ചതാണ് അവിടെ പ്രശ്‌നം ഉണ്ടാകാന്‍ കാരണം എന്ന വിശദീകരണമുണ്ട്. ഇക്കാര്യം അന്വേഷിച്ചു നടപടി സ്വീകരിക്കാന്‍ ഡി.എം.ഇ.യോട് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post