തിരുവനന്തപുരം: അനൗപചാരിക വിദ്യാഭ്യസ വികസനസമിതി – കാന്‍ഫെഡിന്റെ നേതൃത്വത്തില്‍ വായനാദിചരണം സംഘടിപ്പിച്ചു. കാലടി ഗവ.ഹൈസ്‌കൂളില്‍ എംഎല്‍എ ഒ.രാജഗോപാല്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. കേരളത്തെ സമ്പൂര്‍ണ്ണ സാക്ഷരതാ സംസ്ഥാനമാക്കിമാറ്റിയത് പി.എന്‍ പണിക്കരാണെന്ന് രാജഗോപാല്‍ അനുസ്മരിച്ചു. നവമാധ്യമങ്ങളുടെ വളര്‍ച്ചയ്ക്കിടയിലും പുസ്തകങ്ങളുടെയും ആനുകാലിക പ്രസിദ്ധീകരണങ്ങളുടെയും വര്‍ദ്ധനവ് ആശയ്ക്ക് വകനല്‍കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാന്‍ഫെഡ് സ്‌കൂള്‍ ക്ലബിനുവേണ്ടി നല്‍കിയ പുസ്തകങ്ങള്‍ വാര്‍ഡ് കൗണ്‍സിലര്‍ മഞ്ജു ജി.എസ് ഏറ്റുവാങ്ങി. വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യപഠന സാമഗ്രികള്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് റാണി.എന്‍.ഡി ഏറ്റുവാങ്ങി. കാന്‍ഫെഡ് സംസ്ഥാന പ്രസിഡന്റ് കല്ലടദാസ് അദ്ധ്യക്ഷനായിരുന്നു. സംസ്ഥാനജനറല്‍ സെക്രട്ടറി അനില്‍ വെണ്ണിയൂര്‍, സെക്രട്ടറിമാരായ പനവിളരാജേന്ദ്രന്‍, പാപ്പനംകോട് രാജീവ്, സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ രാജേഷ് സുദര്‍ശന്‍, യൂത്ത് വിംഗ് സംസ്ഥാനകോ-ഓര്‍ഡിനേറ്റര്‍ നന്ദു എസ്,നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post