ന്യൂഡല്‍ഹി: ഭക്ഷണ പതാര്‍ഥങ്ങളില്‍ പൊട്ടാസ്യം ബ്രോമൈറ്റ് ഉപയോഗിക്കുന്നതു നിരോധിച്ചു. ദേശീയ ഭക്ഷ്യസുരക്ഷ അതോറിറ്റിയാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഇതറിയിച്ചുകൊണ്ട് നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യത്ത് നിര്‍മിക്കുന്ന ബ്രഡുകളില്‍ പൊട്ടാസ്യം ബ്രോമൈറ്റ് വ്യാപകമായി ഉപയോഗിക്കുന്നതായി കണെ്ടത്തിയിരുന്നു. ബ്രോമൈറ്റ് കാന്‍സറിന് കാരണമാകുമെന്ന പഠന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ബ്രഡ് ദിവസങ്ങളോളം കേടാകാതെ സൂക്ഷിക്കുന്നതിനാണ് പൊട്ടാസ്യം ബ്രോമൈറ്റ് അടക്കമുള്ള രാസവസ്തുക്കള്‍ ഉപയോഗിക്കുന്നത്. പൊട്ടാസ്യം ബ്രോമൈറ്റ്, പൊട്ടാസ്യം അയഡേറ്റ് എന്നിവ അനുവദനീയ അളവില്‍ ഉപയോഗിക്കാന്‍ നേരത്തേ ഭക്ഷ്യസുരക്ഷ അതോറിറ്റിയുടെ അനുമതിയുണ്ടായിരുന്നു. പൊട്ടാസ്യം ബ്രോമൈറ്റിന്റെ ഉപയോഗം നിരോധിച്ചെങ്കിലും മനുഷ്യ ശരീരത്തിന് ദേഷകരമാണെന്നു കണെ്ടത്തിയ പൊട്ടാസ്യം അയഡേറ്റിന്റെ ഉപയോഗം നിരോധിച്ചിട്ടില്ല. എന്നാല്‍ ഇതിനെ കുറിച്ച് പഠിക്കുന്നതിനായി വിദഗ്ധസംഘത്തെ നിയോഗിച്ചിട്ടുണ്ട്.
Discussion about this post