തിരുവനന്തപുരം: ഇന്‍ഡ്യന്‍ മഹാസമുദ്രത്തിലെ ബ്രിട്ടീഷ് ദ്വീപായ ഡീഗോ ഗാര്‍ഷ്യയില്‍ തടവിലായ 19 മത്സ്യത്തൊഴിലാളികള്‍ മോചിതരായി. ഇവര്‍ അടുത്ത ആഴ്ച കൊച്ചിയില്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു. തിരുവനന്തപുരം, കന്യാകുമാരി ജില്ലകളിലുള്ള മത്സ്യത്തൊഴിലാളികളാണ് കഴിഞ്ഞ 27 ന് ബ്രിട്ടീഷ് അധികൃതരുടെ പിടിയിലായത്.
ആഴക്കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നതിനിടയിലാണ് മത്സ്യത്തൊഴിലാളികള്‍ രണ്ട് യന്ത്രവല്‍കൃത ബോട്ടുകളിലായി ദ്വീപില്‍ അകപ്പെട്ടത്. വിദേശകാര്യ മന്ത്രാലയവുമായും ബ്രിട്ടീഷ് അധികൃതരുമായും കേരള സര്‍ക്കാര്‍ നിരന്തരം ബന്ധപ്പെട്ടതിനൊടുവിലാണ് മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചത്. ട്രോളിംഗ് നിരോധനം നിലനില്‍ക്കുകയാണെങ്കിലും, ഈ ബോട്ടുകള്‍ തീരത്ത് അടുക്കുന്നതിന് പ്രത്യേക ഇളവ് നല്‍കും.
Discussion about this post