മംഗലാപുരം: സ്‌കൂള്‍ വാനില്‍ സ്വകാര്യ ബസ്സിടിച്ച് എട്ട് കുട്ടികള്‍ മരിച്ചു. ഉടുപ്പിക്കടുത്ത് കുന്ദാപുരത്ത് ചൊവ്വാഴ്ച രാവിലെ എട്ടിനാണ് അപകടം നടന്നത്. പന്ത്രണ്ട് കൂട്ടികള്‍ക്ക് പരിക്കേറ്റു. ഡോണ്‍ ബോസ്‌കോ സ്‌കൂളിലെ കുട്ടികള്‍ സഞ്ചരിച്ച വാനാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ മണിപ്പാല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.












