തിരുവനന്തപുരം: സപ്ലൈകോയുടെ പ്രവര്‍ത്തനങ്ങള്‍ വൈവിധ്യവത്കരിച്ച് കൂടുതല്‍ വരുമാനം കണ്ടെത്തുന്ന വിധത്തില്‍ സ്ഥാപനത്തെ വളര്‍ത്തേണ്ടതുണ്ടെന്ന് ഭക്ഷ്യപൊതുവിതരണ മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. കൊച്ചി കടവന്ത്രയിലെ സപ്ലൈകോ ഹെഡ് ഓഫീസില്‍ എറണാകുളം മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കൂടിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിലക്കയറ്റം നിയന്ത്രിക്കുക എന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ഇതിനായി സപ്ലൈകോയ്ക്ക് ഒരു വലിയ പങ്ക് വഹിക്കാനുണ്ട്. പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കിക്കൊണ്ട് മുന്നോട്ടുപോകും. മാവേലിസ്റ്റോറുകള്‍ ഇല്ലാത്ത സംസ്ഥാനത്തെ 38 പഞ്ചായത്തുകളില്‍ ഒരു വര്‍ഷത്തിനകം സപ്ലൈകോ വില്പനശാലകള്‍ തുറക്കാനും പദ്ധതിയുണ്ട്. പൊതുവിപണിയിലെ യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കി മറ്റ് റീടെയില്‍ ശൃംഖലകളോട് മത്സരിക്കാന്‍ പര്യാപ്തമാകുന്ന വിധത്തില്‍ സപ്ലൈകോയെ മുന്നോട്ട് കൊണ്ടുപോകുമെന്നും മന്ത്രി പറഞ്ഞു. സപ്ലൈകോ ചെയര്‍മാന്‍ & മാനേജിങ് ഡയറക്ടര്‍ ഡോ. ആഷ തോമസ്, ഭക്ഷ്യപൊതുവിതരണ സെക്രട്ടറി സഞ്ജയ് കൗള്‍, സപ്ലൈകോ ജനറല്‍ മാനേജര്‍ കെ. വേണുഗോപാല്‍, സപ്ലൈകോ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post