തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍ സെക്കന്ററി സ്‌കൂളുകളിലേക്കുള്ള പ്ലസ് വണ്‍ പ്രവേശന സമയത്ത് സ്‌കൂള്‍ അധികാരികള്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഫീസിനേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ ഫീസും അനധികൃത ഫണ്ട് പിരിവും നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന / ജില്ലാ തലത്തില്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് മിന്നല്‍ പരിശോധന ആരംഭിച്ചു.
അനധികൃത പിരിവ് നടത്തുന്നതായി ബോധ്യപ്പെട്ടാല്‍ സ്‌കൂള്‍ അധികാരികള്‍ക്കെതിരെ കര്‍ശനമായ അച്ചടക്ക നടപടി കൈക്കൊള്ളും. ഹയര്‍ സെക്കന്ററി പ്രവേശന സമയത്ത് അലോട്ട്‌മെന്റ് ലെറ്ററില്‍ സൂചിപ്പിച്ചിട്ടുള്ള ഫീസ് അല്ലാതെ മറ്റൊരു തരത്തിലും സ്‌കൂളില്‍ ഫീസോ / ഫണ്ടോ രക്ഷകര്‍ത്താക്കള്‍ നല്‍കേണ്ടതില്ലായെന്നും ഇക്കാര്യത്തില്‍ അനധികൃത പിരിവ് നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ 04712323198 എന്ന നമ്പരിലോ [email protected] എന്ന മെയില്‍ ഐഡിയിലോ അറിയിക്കേണ്ടതാണെന്നും ഡയറക്ടര്‍ അറിയിച്ചു
Discussion about this post