അലഹാബാദ്: സ്‌ഫോടനത്തില്‍ ഉത്തര്‍പ്രദേശ് മന്ത്രി നന്ദ് ഗോപാല്‍ ഗുപ്‌ത എന്ന നന്ദിക്കു(36) ഗുരുതര പരുക്ക്. അലഹാബാദിലെ വസതിയ്‌ക്കു പുറത്തുണ്ടായ സ്‌ഫോടനത്തില്‍ നന്ദിയുടെ സുരക്ഷാ ഉദ്യോഗസ്‌ഥനും ഡ്രൈവറും ഉള്‍പ്പെടെ മറ്റ് നാലു പേര്‍ക്കു പരുക്കേറ്റു.
നന്ദ് ഗോപാല്‍ നന്ദിയെ ജീവന്‍ ജ്യോതി ഹോസ്‌പിറ്റലില്‍ പ്രവേശിപ്പിച്ചു. വയറ്റില്‍ പരുക്കേറ്റ നന്ദിയുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ക്ഷേത്രസന്ദര്‍ശനത്തിനായി നന്ദി വീട്ടിനു പുറത്തിറങ്ങവേ വസതിക്കു മുന്‍പില്‍ പാര്‍ക്കു ചെയ്‌തിരുന്ന മോട്ടോര്‍സൈക്കിള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ചില ആരോപണങ്ങള്‍ അടുത്തിടെ നന്ദിക്കെതിരെ ഉയര്‍ന്നിരുന്നു.












