തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടെയും മുന്‍ മുഖ്യമന്ത്രിയുടെയും സുരക്ഷ വെട്ടിച്ചുരുക്കാന്‍ തീരുമാനം. മന്ത്രിസഭ നിര്‍ദേശത്തെ തുടര്‍ന്ന് സംസ്ഥാന സുരക്ഷാ അവലോകനസമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സെഡ് പ്ലസ് കാറ്റഗറി സുരക്ഷ പിന്‍വലിക്കാനും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിനടേശന്റെ സുരക്ഷ പിന്‍വലിക്കാനും തീരുമാനമായി.












