തിരുവനന്തപുരം: കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിച്ച വകയില്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ നല്‍കേണ്ട കുടിശിക തുകയായ 170 കോടിയോളം രൂപ ഉടന്‍ നല്‍കും. ഇക്കഴിഞ്ഞ മാര്‍ച്ച് വരെ 29.22 കോടിരൂപയും ഏപ്രില്‍, മെയ് മാസങ്ങളിലായി 140.75 കോടി രൂപയുമാണ് കര്‍ഷകര്‍ക്ക് നല്‍കാനുളളത്.
നെല്ല് സംഭരണത്തിന്റെ കുടിശിക ജനങ്ങള്‍ക്ക് കൊടുത്തു തീര്‍ക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രിയ്ക്ക് നിവേദനം നല്‍കിയിരുന്നു.
Discussion about this post