തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 15 മണ്ഡലങ്ങളിലേക്കുളള ഉപതെരെഞ്ഞെടുപ്പ് ജൂലൈ 28ന് നടത്തും. ഉപതെരെഞ്ഞെടുപ്പിന്റെ കാര്യപരിപാടികള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചു. ഗ്രാമപഞ്ചായത്തുകളില്‍ ഒട്ടാകെയും മുനിസിപ്പാലിറ്റി, കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളില്‍ ബന്ധപ്പെട്ട നിയോജക മണ്ഡലങ്ങളിലും മാതൃകാപെരുമാറ്റച്ചട്ടം നിലവില്‍ വന്നു.
ഉപതെരെഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളുടെ വിശദാംശം. തിരുവനന്തപുരം: മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ പാപ്പനംകോട്,തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ തോട്ടുമുക്ക് വെട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ അക്കരവിള. ആലപ്പുഴ: ചേര്‍ത്തല മുനിസിപ്പാലിറ്റിയിലെ സിവില്‍സ്റ്റേഷന്‍, പാലമേല്‍ ഗ്രാമപഞ്ചായത്തിലെ ആദിക്കാട്ടുകുളങ്ങര ടൗണ്‍.കോട്ടയം: മണര്‍കാട് ഗ്രാമപഞ്ചായത്തിലെ പറമ്പുകര, മാടപ്പളളി ഗ്രാമപഞ്ചായത്തിലെ കണിച്ചുകുളം ഇടുക്കി: കൊക്കയാര്‍ ഗ്രാമപഞ്ചായത്തിലെ മുളംകുന്ന്. എറണാകുളം: തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ ചക്കംകുളങ്ങര. തൃശൂര്‍: ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ പത്താഴക്കാട്. പാലക്കാട്: ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിലെ കണ്ണിയാംപുറം വായനശാല. മലപ്പുറം: ഊരകം ഗ്രാമപഞ്ചായത്തിലെ ഒ.കെ.എം.വാര്‍ഡ്. കോഴിക്കോട്:ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ ഓമശേരി ഈസ്റ്റ്. കണ്ണൂര്‍: കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്തിലെ അഞ്ചാംപീടിക. കാസര്‍ഗോഡ്: ജില്ലാ പഞ്ചായത്തിലെ ഉദുമ. ജൂലൈ നാലിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതു സംബന്ധിച്ച വിജ്ഞാപനവും വരണാധികാരിയുടെ നോട്ടീസ് പരസ്യപ്പെടുത്തലും നടത്തും.
ജൂലൈ 11 ആണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുളള അവസാന ദിവസം. ജൂലൈ 12ന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടത്തും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുന്നതിനുളള അവസാന തീയതി ജൂലൈ 14 . ജൂലൈ 28ന് തിരഞ്ഞെടുപ്പും 29ന് വോട്ടെണ്ണലും നടത്തും.
Discussion about this post