ന്യൂഡല്‍ഹി: ജമ്മു കശ്‌മീരിലില്‍ നിന്ന് ഈ വര്‍ഷം പതിനായിരത്തോളം അര്‍ധ സൈനികരെ കേന്ദ്രം പിന്‍വലിച്ചേക്കും. സംസ്‌ഥാനത്തെ സംഘര്‍ഷ സാധ്യത നിയന്ത്രിക്കുന്നതിന് കുറച്ചു കേന്ദ്രസേന മതിയാകും എന്ന നിഗമനത്തിലാണിത്. ഇതോടൊപ്പം സായുധസേനാ പ്രത്യേകാധികാര നിയമത്തിലെ ഭേദഗതിയും പരിഗണിച്ചേക്കും. ഭേദഗതിക്കുള്ള ശുപാര്‍ശകള്‍ സുരക്ഷാ ചുമതലയുള്ള കാബിനറ്റ് കമ്മിറ്റിയുടെ മുന്‍പാകെയാണെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി.കെ.പിള്ള പറഞ്ഞു.
ആഭ്യന്തര മന്ത്രാലയത്തിന്റെ കാഴ്‌ചപാടില്‍ സംസ്‌ഥാനത്തിന് കൂടുതല്‍ കേന്ദ്രസേനയുടെ ആവശ്യമില്ല. സംസ്‌ഥാനത്ത് ആവശ്യത്തിലധികം സൈനികരുണ്ട്. കശ്‌മീരില്‍ നിലവില്‍ 70000 സൈനികരാണുള്ളത്. കശ്‌മീരില്‍ നിന്ന്‌പരമാവധി കേന്ദ്രസേനയെ പിന്‍വലിക്കാന്‍ ശ്രമിക്കുമെന്നും ജി.കെ.പിള്ള വ്യക്‌തമാക്കി. സൈന്യത്തെ പിന്‍വലിക്കണമെന്ന് സംസ്‌ഥാനം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സായുധസേനാ പ്രത്യേകാധികാര നിയമം ഭേദഗതി ചെയ്യുന്നത് രാഷ്‌ട്രീയപരമായി തീരുമാനിക്കേണ്ടതുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Discussion about this post