തിരുവനന്തപുരം: ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിരുന്ന 99.98 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരമായി. ശബരിമലയെ ആത്മീയ തീര്‍ത്ഥാടന കേന്ദ്രമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിരുന്ന പദ്ധതിക്കാണ് സ്വദേശ് ദര്‍ശന്‍ സ്‌കീമില്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്.
കഴിഞ്ഞ ഫെബ്രുവരി 16ന് അനുമതി നല്‍കിയെങ്കിലും സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നിരുന്നതിനാല്‍ പ്രഖ്യാപനം മാറ്റിവയ്ക്കുകയായിരുന്നു. ഇപ്പോള്‍ വിവരം സംസ്ഥാനസര്‍ക്കാരിന് കൈമാറിയതായും കേന്ദ്ര ടൂറിസം മന്ത്രി ഡോ. മഹേഷ് ശര്‍മയുടെ ഓഫീസ് അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്ക് അനുമതി നല്‍കിയ വിവരം വ്യക്തമാക്കി എം.പി റിച്ചാര്‍ഡ് ഹേ മുഖ്യമന്ത്രി പിണറായി വിജയന് കത്തയയ്ക്കുകയും ചെയ്തു. ശബരിമലയുടെ വികസനത്തിന് എത്രയും വേഗം നടപടി കൈക്കൊള്ളണമെന്നും എം.പി കത്തില്‍ അറിയിച്ചിട്ടുണ്ട്.
Discussion about this post