ബംഗളൂരു: നഴ്‌സിംഗ്, മെഡിക്കല്‍ കോളജുകളില്‍ വിദ്യാര്‍ഥികള്‍ റാഗിംഗിനു ഇരയാകുന്നതു തടയാന്‍ കര്‍ണാടക സര്‍ക്കാര്‍ നടപടിയെടുക്കുന്നു. ആന്റി റാഗിംഗ് സെല്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന നഴ്‌സിംഗ്, മെഡിക്കല്‍ കോളജുകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കര്‍ണാടക മെഡിക്കല്‍ വിദ്യാഭ്യാസമന്ത്രി ശരണ്‍പ്രകാശ് പട്ടീല്‍ അറിയിച്ചു. ഇത്തരത്തില്‍ ആന്റി റാഗിംഗ് സെല്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെക്കുറിച്ച് വിവരം ലഭിച്ചതായും ഉടന്‍ നടപടിയെടുക്കുമെന്നും സ്വകാര്യ ചാനലിനോടു മന്ത്രി പറഞ്ഞു.
ഗുല്‍ബര്‍ഗിയിലെ അല്‍ഖമാര്‍ നഴ്‌സിംഗ് കോളജില്‍ ദളിത് വിദ്യാര്‍ഥിനി എടപ്പാള്‍ സ്വദേശിനി അശ്വതി റാഗിംഗിനു ഇരയായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടികള്‍ ശക്തമാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചത്. അശ്വതിയെ റാഗ് ചെയ്തതിനു നാലു സീനിയര്‍ വിദ്യാര്‍ഥിനികള്‍ക്കെതിരേയാണു കര്‍ണാടക പോലീസ് കേസെടുത്തത്.
Discussion about this post