തിരുവനന്തപുരം : പ്രശസ്ത നാടകകൃത്തും ഗാന രചയിതാവുമായ കാവാലം നാരായണപ്പണിക്കര്‍ (88) അന്തരിച്ചു. തിരുവനന്തപുരത്ത് സ്വവസതിയിലായിരുന്നു അന്ത്യം . വാര്‍ദ്ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.
കലയ്ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച അദ്ദേഹത്തിന് അനവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട് . കേന്ദ്ര കേരള സാഹിത്യ അക്കാദമിയുടെ നിരവധി അവാര്‍ഡുകളും, മധ്യപ്രദേശ് സര്‍ക്കാരിന്റെ കാളിദാസ സമ്മാനമുള്‍പ്പടെയുള്ള നിരവധി പുരസ്‌കാരങ്ങളും പത്മഭൂഷണും വള്ളത്തോള്‍ പുരസ്‌കാരവും അദ്ദേഹത്തെ ലഭിച്ചിട്ടുണ്ട്.
Discussion about this post