തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിനുളളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരിക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മഴയോടൊപ്പം 45 മുതല്‍ 55 കി. മീറ്റര്‍ വേഗതയില്‍ കനത്ത കാറ്റിനും സാധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.













