തിരുവനന്തപുരം: സൗജന്യ ആരോഗ്യ ചികിത്സാ പദ്ധതിയായ ആര്‍.എസ്.ബി.വൈ/ചിസ് എന്നിവയുടെ 201617 വര്‍ഷത്തേക്കുള്ള കാര്‍ഡ് വിതരണം ജൂണ്‍ 30 ന് അവസാനിക്കും. 201617 വര്‍ഷത്തില്‍ സാധുതയുള്ള കാര്‍ഡ് ഉള്ളവരും, പുതിയ കാര്‍ഡ് എടുക്കാനായി അക്ഷയ കേന്ദ്രത്തില്‍ 201516 വര്‍ഷത്തേക്ക് വേണ്ടി രജിസ്‌ട്രേഷന്‍ നടത്തിയവരും ജൂണ്‍ 30 ന് മുമ്പായി റേഷന്‍ കാര്‍ഡും, പഴയ ആരോഗ്യ കാര്‍ഡും, രജിസ്‌ട്രേഷന്‍ സ്ലിപ്പുമായി ചുവടെ പറയുന്ന ജില്ലാ കേന്ദ്രങ്ങള്‍/ആശുപത്രികള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന കാര്‍ഡ് വിതരണ കേന്ദ്രങ്ങളില്‍ നിന്നും കാര്‍ഡ് കൈപ്പണം.
ആരോഗ്യ കാര്‍ഡ് വിതരണ കേന്ദ്രങ്ങള്‍ : തിരുവനന്തപുരം : തിരുവനന്തപുരം നഗരസഭ കൗണ്‍സില്‍ ഹാള്‍ പാളയം, ജനറല്‍ ആശപുത്രിനെയ്യാറ്റിന്‍കര, വര്‍ക്കല, ചിറയിന്‍കീഴ്, നെടുമങ്ങാട്, ആറ്റിങ്ങല്‍ എന്നിവിടങ്ങളിലെ താലൂക്ക് ആശുപത്രികള്‍. കേശവപുരം, വെള്ളനാട്, വെണ്‍പകല്‍, മലയിന്‍കീഴ്, വിളപ്പില്‍, കല്ലറ, പാലോട്, പാറശാല, വിഴിഞ്ഞം, വിതുര, വെള്ളറട, പൂവാര്‍, കന്യാകുളങ്ങര എന്നീ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍. കൊല്ലം : ടി.എം. വര്‍ഗീസ് ഹാള്‍. കളക്ടറേറ്റിന് സമീപം. പത്തനംതിട്ട : ആര്‍.എസ്.ബി.വൈ/ചിസ് ജില്ലാ കിയോസ്‌ക്. കോട്ടയം : നെഹ്‌റു സ്റ്റേഡിയം പവലിയന്‍. ഇടുക്കി : പി.എന്‍.കെ. ലോഡ്ജ്, തൊടുപുഴ. എറണാകുളം : ജില്ലാ ആശുപത്രി ആലുവ ജനറല്‍ ആശുപത്രി എറണാകുളം, താലൂക്ക് ആശുപത്രി പരവൂര്‍, മൂവാറ്റുപുഴ. തൃശൂര്‍ : ജനറല്‍ ആശപത്രി തൃശൂര്‍, താലൂക്ക് ആശുപത്രി ചാവക്കാട്, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ചേര്‍പ്പ്, കമ്മ്യൂണിറ്റി ഹാള്‍ കൂര്‍ക്കഞ്ചേരി, ഡയറ്റ് ഹാള്‍ രാമവര്‍മ്മപുരം, ടാഗോര്‍ ഹാള്‍ അരണാട്ടുകര, പുളിപ്പറമ്പ് കല്യാണമണ്ഡപം. പാലക്കാട് : കുടംബശ്രീ സി.ഡി.എസ് ഹാള്‍, മലപ്പുറം : ആര്‍.എസ്.ബി.വൈ/ചിസ് കിയോസ്‌ക്, മഞ്ചേരി. കോഴിക്കോട് : ജില്ലാ എന്റോള്‍മെന്റ് സെന്റര്‍ ചേളന്നൂര്‍. വയനാട് : ആര്‍.എസ്.ബി.വൈ/ചിസ് കിയോസ്‌ക്, കല്‍പ്പറ്റ. കണ്ണൂര്‍ : ജില്ലാ ആശുപത്രി. കാസര്‍ഗോഡ് : ജില്ലാ ആശുപത്രി കാഞ്ഞങ്ങാട്, അഅര്‍.എസ്.ബി.വൈ/ചിസ് ജില്ലാ കിയോസ്‌ക്, കാസര്‍ഗോഡ്. ടോള്‍ഫ്രീ നമ്പര്‍ : 1800 233 5691.
Discussion about this post