തിരുവനന്തപുരം: തലശ്ശേരിയില്‍ ദളിത് യുവതികളെ ജയിലില്‍ അടച്ച സംഭവത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് നേമം എം.എല്‍.എ ഒ. രാജഗോപാല്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
മുഖ്യമന്ത്രി പിണറായി വിജയന്‍ സംഭവത്തെക്കുറിച്ച് വിശദീകരിച്ച ശേഷം സഭ നിര്‍ത്തി വച്ചു വിഷയം ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന നിലപാടാണ് സ്വീകരിച്ചു. സംഭവം കൈകാര്യം ചെയ്ത സര്‍ക്കാര്‍ രീതിയെ കുറ്റപ്പെടുത്തിയ ഒ.രാജഗോപാല്‍ ഇറങ്ങിപ്പോക്ക് പ്രഖ്യാപിച്ച് സഭ വിടുകയുമായിരുന്നു.
Discussion about this post