ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വര്‍ദ്ധനയ്ക്ക് 2016 ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം. ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചതോടെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ 23.55 ശതമാനത്തിന്റെ വര്‍ധനയുണ്ടാകും. അടിസ്ഥാന ശമ്പളത്തില്‍ 16 ശതമാനത്തിന്റെ വര്‍ധന ഉണ്ടാകും. കുറഞ്ഞ ശമ്പളം 18,000 രൂപയായി വര്‍ധിക്കും. പെന്‍ഷന്‍ 24 ശതമാനം വര്‍ദ്ധിക്കും.
50 ലക്ഷം ജീവനക്കാര്‍ക്കും 58 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ശമ്പളവര്‍ധനയുടെ പ്രയോജനം ലഭിക്കും. ശമ്പളവര്‍ദ്ധനവിലൂടെ കേന്ദ്ര സര്‍ക്കാരിന് ഏകദേശം 1.02 ലക്ഷം കോടി രൂപയുടെ അധികബാധ്യതയുണ്ടാകും.
Discussion about this post