തിരുവനന്തപുരം: വാഹനപുക പരിശോധന കേന്ദ്രങ്ങളില്‍ കേന്ദ്രീകൃത ഓണ്‍ലൈന്‍ സംവിധാനം നടപ്പിലാക്കുന്നത് സംബന്ധിച്ച് വാഹനപുക പരിശോധന ടെസ്റ്റിംഗ് സെന്റര്‍ സംഘടനാ ഭാരവാഹികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ഗതാഗത വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. നിലവില്‍ തുടര്‍ന്നുവരുന്ന പുക പരിശോധനാ സംവിധാനം അപ്‌ഗ്രേഡ് ചെയ്യുവാന്‍ സമയം നല്‍കാനും അതുവരെ നിലവിലുള്ള രീതി തുടരാനും യോഗത്തില്‍ തീരുമാനമായി. മൂന്നു മാസത്തിനകം ഈ സംവിധാനം ഓണ്‍ലൈനായി ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. അതിനായി സോഫ്റ്റ് വെയറിന്റെ പോരായ്മകള്‍ പരിഹരിക്കും. പുക പരിശോധനക്കായി കേന്ദ്രീകൃത മോണിറ്ററിംഗ് സംവിധാനം ഏര്‍പ്പെടുത്താനും യോഗം തീരുമാനിച്ചു
Discussion about this post