തിരുവനന്തപുരം: സംസ്ഥാനത്ത് സമഗ്ര ആരോഗ്യ പദ്ധതി തയ്യാറാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അഭിപ്രായപ്പെട്ടു. ആരോഗ്യവകുപ്പ് സംഘടിപ്പിച്ച ഡോക്ടേഴ്‌സ് ദിനാചരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.
ആരോഗ്യരംഗത്ത് പൊതു മേഖലയെ ശക്തമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സമൂഹം ഏറ്റവുമധികം സേവനം ആഗ്രഹിക്കുന്നത് ആരോഗ്യമേഖലയില്‍ നിന്നാണ്. സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിന് സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ ലഭിക്കുന്നില്ല. ഇതിന് പരിഹാരം കണ്ടെത്തുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ആരോഗ്യം ഉള്‍പ്പെടെ എല്ലാ മേഖലയിലും നിലവിലുളള അവാര്‍ഡ് നിര്‍ണയ രീതിയില്‍ ഗുണപരമായ പരിഷ്‌കാരം ഉണ്ടാകണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
2015 ലെ മികച്ച ഡോക്ടര്‍മാര്‍ക്കുളള അവാര്‍ഡുകള്‍ നേടിയ ഡോ. ബിപിന്‍ ഗോപാല്‍ (ആരോഗ്യ വകുപ്പ്) ഡോ.കെ.മോഹനന്‍ (മെഡിക്കല്‍ വിദ്യാഭ്യാസം)ഡോ.വി.ലീല (ഇന്‍ഷൂറന്‍സ് മെഡിക്കല്‍ സര്‍വ്വീസ്) ഡോ.എസ്.സുധ (ദന്തല്‍ വിഭാഗം) ഡോ.അച്ചാമ്മ ജോസഫ് (സവകാര്യ മെഡിക്കല്‍ വിഭാഗം) എന്നിവര്‍ക്ക് മന്ത്രി അവാര്‍ഡ് വിതരണം ചെയ്തു. എം.എല്‍.എ.കെ.മുരളീധരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു മുഖ്യപ്രഭാഷണം നടത്തി.
Discussion about this post