തിരുവനന്തപുരം: നഗരത്തിലെ ഹോട്ടലുകള്‍ക്കും റസ്‌റ്റോറന്റുകള്‍ക്കും മാലിന്യസം സ്‌കരണത്തിനായി ബയോ ഗ്യാസ് പ്ലാന്റ് നിര്‍ബന്ധിതമാക്കുമെന്ന് മന്ത്രി പാലോളി മുഹമ്മദ് കുട്ടി നിയമസഭയില്‍ അറിയിച്ചു. അതത് ഇടത്ത് മാലിന്യം അവര്‍ തന്നെ അങ്ങനെ സംസ്‌കരിക്കണം. വിളപ്പില്‍ ശാല പ്രശ്‌നം സഭയില്‍ ഉയര്‍ന്നപ്പോഴാണ് പാലോളി ഇ ക്കാര്യം അറിയിച്ചത്. നഗരമാലിന്യശേഖരണത്തില്‍ പ്ലാസ്‌റ്റിക് പൂര്‍ണമായും ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.
വിളപ്പില്‍ ശാലയിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളിലേക്ക് എന്‍. ശക്‌തനാണ് സഭയുടെ ശ്രദ്ധ ക്ഷണിച്ചത്. വിളപ്പില്‍ ശാ ലക്കു പകരം മറ്റൊരു സ്‌ഥലം എന്നതു പ്രായോഗികമല്ലെന്ന് പാലോളി പറഞ്ഞു. അവിടേക്കുള്ള മാലിന്യം പരമാവധി കുറച്ചുകൊണ്ട് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനാണു ശ്രമിക്കുന്നത്. പ്ലാസ്‌റ്റിക് ഒഴിവാക്കുമ്പോള്‍ തന്നെ മാലിന്യം ഗണ്യമായി കുറയും. പ്രശ്‌നപരിഹാരത്തിന് ആത്മാര്‍ഥമായ ശ്രമം സര്‍ക്കാര്‍ നടത്തുന്നുണ്ട്. സമരം തീര്‍ക്കാനുള്ള ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും അതില്‍ പുരോഗതി ഉണ്ടെന്നും മന്ത്രി പറഞ്ഞു.
Discussion about this post