ചിറയിന്‍കീഴ്: കുന്നില്‍ പനയുടെമൂട് ഭദ്രാ ഭഗവതി മാടന്‍ ക്ഷേത്രത്തിലെ പൂയംതിരുനാള്‍ ഉല്‍സവം ഇന്നു രാവിലെ ഒന്‍പതിന് സമൂഹകലശത്തോടെ ആരംഭിച്ച് 17നു പ്രധാന ചടങ്ങായ വലിയകാണിക്കയോടെ സമാപിക്കും. ഇന്നു രാവിലെ 12ന് അന്നദാനം, വൈകിട്ട് വിശേഷാല്‍ ദീപാരാധന, ദീപക്കാഴ്‌ച, വിളക്ക്, രാത്രി 8.30ന് മംഗളപൂജ, മംഗളാരതി, തുടര്‍ന്ന് ഡാന്‍സ്, ഒന്‍പതിന് നാടകം-അക്ഷരപ്പൊട്ടന്‍.
നാളെ രാവിലെ 8.30ന് സമൂഹ മൃത്യുഞ്‌ജയഹവനവും കറുകഹോമവും, 12ന് അന്നദാനം, രാത്രി ഏഴിന് താലപ്പൊലിവരവ്, 8.15ന് എഴുന്നള്ളത്ത്, തുടര്‍ന്ന് സ്‌പെഷല്‍ പൂജകള്‍. രാത്രി 9.30ന് നാടകം-ശുക്രദശ. സമാപനദിവസമായ 17നു രാവിലെ 8.30ന് നവകം, പഞ്ചഗവ്യം, പ്രതിഷ്‌ഠാദിന കലശാഭിഷേകം. ഒന്‍പതിന് സമൂഹപൊങ്കാല, 10ന് വിശേഷാല്‍ നാഗരൂട്ട്, 12ന് സമൂഹസദ്യ, ഉച്ചയ്‌ക്കു രണ്ടിന് പറയ്‌ക്കെഴുന്നള്ളത്ത് ക്ഷേത്രസന്നിധിയില്‍ നിന്ന് ഘോഷയാത്രയോടെ ആരംഭിക്കും. രാത്രി ഏഴിന് വിശേഷാല്‍ ദീപാരാധന, പുഷ്‌പാഭിഷേകം, യക്ഷിക്കു പൂപ്പടവാരല്‍, 9.45ന് മിമിക്‌സ്, ഒരുമണിക്ക് ധിം ചിരികിടതോം-ഹാസ്യപരിപാടി. തുടര്‍ന്ന് മംഗളപൂജ, വലിയകാണിക്ക, മംഗളാരതി എന്നിവയോടെ ഉല്‍സവം സമാപിക്കും.
Discussion about this post