തിരുവനന്തപുരം: മോട്ടോര്‍ വാഹന ചട്ടത്തിലെ ഉത്തരവുകള്‍ക്ക് വരുദ്ധമായി പല ഉദ്യോഗസ്ഥരും സ്ഥാപനങ്ങളും സ്വന്തം വാഹനങ്ങളിലും വാടകയ്‌ക്കെടുത്ത വാഹനങ്ങളിലും ബീക്കണ്‍ ലൈറ്റും, ബോര്‍ഡും വച്ച് യാത്രചെയ്യുന്നതായും ഇത്തരം വാഹനങ്ങള്‍ അനധികൃതമായി ടോള്‍ ഫീസ് ഒഴിവ്, പാര്‍ക്കിംഗ് ഫീസ് ഒഴിവ്, പാര്‍ക്കിംഗ് തുടങ്ങിയ ആനുകൂല്യങ്ങള്‍ പറ്റുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.
ഇത്തരത്തിലുള്ള വാഹനങ്ങള്‍ പല വിധത്തിലുള്ള സുരക്ഷാ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായും റോഡ് നിയമ ലംഘനങ്ങള്‍ നടത്തുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ വിഷയത്തില്‍ എല്ലാ സര്‍ക്കാര്‍ വകുപ്പ് അധ്യക്ഷന്മാര്‍ക്കും, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മേധാവികള്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടും ഇവ പാലിക്കപ്പെടുന്നതായി കാണുന്നില്ല. ഇത്തരം വാഹനങ്ങളെ രഹസ്യ നിരീക്ഷണത്തിലൂടെ പരിശോധിക്കാനും കാമറ ഉപയോഗിച്ച് ചിത്രങ്ങള്‍ എടുത്ത് നടപടികള്‍ സ്വീകരിക്കാനും മോട്ടാര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.
Discussion about this post