തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി പുരോഗമിക്കുന്ന സാഹചര്യത്തില്‍ വെറും 25 കിലോമീറ്റര്‍ മാത്രം അകലെയുള്ള തമിഴ്‌നാട്ടിലെ കുളച്ചല്‍ തുറമുഖത്തിന് കേന്ദ്ര സര്‍ക്കാര്‍ തത്ത്വത്തില്‍ അനുമതി നല്‍കിയ നടപടി അധാര്‍മികമാണെന്ന് തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. വിഷയത്തില്‍ മുഖ്യമന്ത്രിയുമായി ആലോചിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് കുളച്ചല്‍ തുറമുഖത്തിന് തത്ത്വത്തില്‍ അംഗീകാരം നല്‍കാന്‍ തീരുമാനമെടുത്തത്. വിഴിഞ്ഞം പദ്ധതി തുടങ്ങാന്‍ വൈകിയപ്പോള്‍ കുളച്ചല്‍ തുറമുഖത്തെ കുറിച്ച് ചര്‍ച്ചകള്‍ നേരത്തേ നടന്നിരുന്നു. വിഴിഞ്ഞം പദ്ധതി തുടങ്ങാന്‍ വൈകിയാല്‍ കുളച്ചലിന് അനുമതി നല്‍കുമെന്ന് രണ്ടാം യുപിഎ സര്‍ക്കാര്‍ കേരളത്തെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിഴിഞ്ഞം പദ്ധതി ആരംഭിച്ച ശേഷം കുളച്ചലിന് അനുമതി നല്‍കിയതില്‍ കേരളത്തിന് കടുത്ത പ്രതിഷേധമുണ്ട്.
Discussion about this post