തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ വ്യാഴാഴ്ച നടത്തുമെന്നു പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് പിന്‍വലിച്ചു. ആലപ്പുഴ അരൂക്കുറ്റി സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ക്കു നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. കെജിഎംഒ-ഐഎംഎ സംയുക്ത യോഗമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ആക്രമണം നടത്തിയവര്‍ക്കെതിരേ കേസെടുക്കാനുള്ള തീരുമാനത്തെ തുടര്‍ന്നാണു പണിമുടക്ക് പിന്‍വലിക്കുന്നതെന്നു ഡോക്ടര്‍മാരുടെ സംഘടന അറിയിച്ചു. 200 പേര്‍ക്കെതിരേ കേസെടുക്കുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.
രോഗിയുടെ ആള്‍ക്കാര്‍ ഡോക്ടറെ മര്‍ദിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ആലപ്പുഴ ജില്ലയില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ബുധനാഴ്ച മിന്നല്‍ പണിമുടക്ക് നടത്തിയിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ സമരം ബാധിച്ചില്ല.
Discussion about this post