തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ ക്ഷേമ പെന്‍ഷനുകള്‍ ഉയര്‍ത്തി. നിരവധി ജനക്ഷേമ പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 60 വയസ് പൂര്‍ത്തിയാക്കിയ മുഴുവന്‍ തൊഴിലാളികള്‍ക്കും പെന്‍ഷന്‍ നല്‍കുമെന്ന് ബജറ്റില്‍ പറയുന്നു. കൂടാതെ മുഴുവന്‍ പെന്‍ഷനുകളും ബാങ്ക് വഴി വിതരണം ചെയ്യുമെന്നും ബജറ്റില്‍ പറയുന്നു.
പെന്‍ഷന്‍ കുടിശിക ഓണത്തിനു മുമ്പ് കൊടുത്തു തീര്‍ക്കും കൂടാതെ എല്ലാ സാമൂഹിക പെന്‍ഷനുകളും 1,000 രൂപയാക്കും. തൊഴിലുറപ്പ് പദ്ധതിയില്‍പെട്ടവര്‍ക്ക് ആരോഗ്യപദ്ധതി നടപ്പാക്കും.
ഓരോ നിയമസഭാ മണ്ഡലത്തിലും ഒരു സര്‍ക്കാര്‍ സ്‌കൂള്‍ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തും. ഇതിനായി 1000 കോടി നീക്കിവെക്കും. നടപ്പ് സാമ്പത്തിക വര്‍ഷം 250 കോടിയാണ് ഇതിലേക്ക് ചിലവ് പ്രതീക്ഷിക്കുന്നത്. എട്ടാംക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ യൂണിഫോം നല്‍കുമെന്നും ബജറ്റില്‍ പറയുന്നു.
Discussion about this post