തൃശൂര്‍: മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ ചാലക്കുടി മേഖലയില്‍ നടത്തിയ വാഹന പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 80 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചതായി തൃശൂര്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ എം.പി. അജിത് കുമാര്‍ അറിയിച്ചു.
വിവിധ ഇനങ്ങളിലായി ആകെ 47000 രൂപ പിഴ ഈടാക്കി. ചാലക്കുടി, മാള പ്രൈവറ്റ് ബസ് സ്റ്റാന്റുകളില്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കാത്തതിനും എയര്‍ഹോണ്‍ ഘടിപ്പിച്ചതിനും സ്പീഡ് ഗവേണര്‍ ഘടിപ്പിക്കാത്തതിനും 16 ബസ്സുകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ലാത്തതും ടാക്‌സ് അടക്കാത്തതുമായ 5 വീതം വാഹനങ്ങള്‍ക്കും പിഴയിട്ടു. എയര്‍ ഹോണ്‍ ഉപയോഗിച്ച 12 വാഹനങ്ങള്‍ക്കെതിരെയും നടപടിയെടുത്തു. ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചതിന് 10 പേര്‍ക്കെതിരെയാണ് നടപടിയെടുത്തത്.
ജോയന്റ് ആര്‍.ടി.ഒ. പി. മാത്യുവിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. മേഖലയില്‍ വരും ദിവസങ്ങളില്‍ പരിശോധന കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ അറിയിച്ചു
Discussion about this post