തിരുവനന്തപുരം: ഹോര്‍ട്ടികോര്‍പ് മാനേജിംഗ് ഡയറക്ടര്‍ ആര്‍. സുരേഷ് കുമാറിനെ തല്‍സ്ഥാനത്തു നിന്നു മാറ്റി. ആനയറ കാര്‍ഷിക മൊത്തവ്യാപാര വിപണിയില്‍ കൃഷി മന്ത്രി വി.എസ്. സുനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സുരേഷ് കുമാറിനെ മാറ്റിയത്. ഹോര്‍ട്ടികോര്‍പ്പ് റീജനല്‍ മാനേജര്‍ സി. മധുസൂദനനെ ക്രമക്കേടുകളെത്തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്യാനും കൃഷിമന്ത്രി ഉത്തരവിട്ടു.
കൃഷി സെക്രട്ടറി രാജു നാരായണസ്വാമിക്ക് എം.ഡിയുടെ താല്‍ക്കാലിക ചുമതല നല്‍കിയിട്ടുണ്ട്.
Discussion about this post