ശ്രീനഗര്‍: കശ്മീരില്‍ സംഘടര്‍ത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 21 ആയി. കൊല്ലപ്പെട്ടവരില്‍ ഒരു പോലീസുകാരനും ഉള്‍പ്പെടുന്നു. ഇരുന്നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ സൈനികരും ഉള്‍പ്പെടുന്നു. സൈനിക നടപടിയില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹന്‍ വാനികൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് സംഘടര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. സംസ്ഥാനത്തേക്കു കൂടുതല്‍ കേന്ദ്രസേനയെ നിയോഗിച്ചിട്ടുണ്ട്.
സംഘര്‍ഷത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ച അമര്‍നാഥ് യാത്ര പുനരാരംഭിച്ചിട്ടില്ല. തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ചു വിവിധ സംഘടനകള്‍ ഇന്നലെ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ കശ്മീരില്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സ്‌കൂളുകളും ഓഫിസുകളും തുറന്നില്ല. സുരക്ഷാ കാരണങ്ങളാല്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞയും മൊബൈല്‍ ഇന്റര്‍നെറ്റ് നിരോധനവും ഇന്നലെയും തുടര്‍ന്നു.
Discussion about this post