കണ്ണൂര്‍: സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു. 43 പേര്‍ക്ക് പരിക്കേറ്റു. ഇരിട്ടിക്കടുത്ത് പൂന്നാടില്‍ പതിനൊന്ന് മണിയോടെയാണ് ബസുകള്‍ കൂട്ടിയിടിച്ചത്. അമിതവേഗമാണ് അപകടകാരമരണമെന്ന് പോലീസ് പറഞ്ഞു.
അപകടത്തില്‍ രണ്ട് ബസ്സുകളിലെയും ഡ്രൈവര്‍മാരും ഒരു സ്ത്രീയുമാണ് മരിച്ചത്. ലിജോ (36), സുരേഷ് (38) എന്നിവരാണ് മരിച്ച ഡ്രൈവര്‍മാര്‍. മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. മട്ടന്നൂരില്‍ നിന്ന് ഇരിട്ടിയിലേക്ക് പോയ പ്രസാദ് ബസും ഇരിട്ടിയില്‍ നിന്ന് തലശ്ശേരിയിലേക്ക് വരികയായിരുന്ന മേരിമാത എന്ന ബസുമാണ് അപകടത്തില്‍പ്പെട്ടത്.
Discussion about this post