തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ മുന്‍മന്ത്രി കെ.എം.മാണിയെ കുറ്റവിമുക്തനായി പ്രഖ്യാപിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് വിജിലന്‍സ്. തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണ് വിജിലന്‍സിന്റെ ലീഗല്‍ അഡൈ്വസര്‍ ഇക്കാര്യം അറിയിച്ചത്.
കേസില്‍ തുടരന്വേഷണത്തിന്റെ ഒരു സാഹചര്യവും നിലവിലില്ല. പരാതിക്കാര്‍ ആരെങ്കിലും കൂടുതല്‍ തെളിവുകള്‍ നല്‍കിയാലോ പുതിയ സാഹചര്യങ്ങള്‍ വന്നെങ്കിലോ മാത്രം വീണ്ടും അന്വേഷണം മതിയെന്നാണ് ലീഗല്‍ അഡൈ്വസര്‍ നിലപാട് സ്വീകരിച്ചത്. കേസില്‍ വിജിലന്‍സ് വീണ്ടും അന്വേഷണത്തിന് തയാറെടുക്കുന്നുവെന്ന് മാധ്യമ വാര്‍ത്തകള്‍ സാറാ ജോസഫിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചപ്പോഴാണ് കോടതി വിജിലന്‍സ് നിയമോപദേശകനോട് ഇക്കാര്യത്തില്‍ വിശദീകരണം തേടിയത്. തുടര്‍ന്നാണ് അദ്ദേഹം വിജിലന്‍സ് നിലപാട് വ്യക്തമാക്കിയത്.
Discussion about this post