ന്യൂഡല്‍ഹി: മണ്ണെണ്ണയുടെ വില കൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. മാസം തോറും ലിറ്ററിന് 25 പൈസ വച്ച് കൂട്ടാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഒരു വര്‍ഷം മൂന്ന് രൂപ വരെ കൂട്ടും. അഞ്ച് വര്‍ഷത്തിന് ശേഷമാണ് രാജ്യത്ത് മണ്ണെണ്ണയുടെ വില വര്‍ധിപ്പിക്കുന്നത്.
വില വര്‍ധിപ്പിക്കുന്നതിനുള്ള ആദ്യപടിയായി ഈ മാസം ഒന്നാം തിയതി 25 പൈസ കൂട്ടിയിരുന്നു. അടുത്ത ഏപ്രില്‍ വരെ വില വര്‍ധിപ്പിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്.
Discussion about this post