തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് റോഡ്പണിയില്‍ നടന്ന അഴിമതിയുടെ ഭാഗമായിട്ടാണ് ഗ്യാരന്റികാലാവധിയ്ക്ക് മുന്‍പ് ആലപ്പുഴ ദേശിയപാതയിലെ റോഡ് തകര്‍ന്നതെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. ഇക്കാര്യം നേരിട്ട് പരിശോധിയ്ക്കാന്‍ ഉദ്യോഗസ്ഥതയ്യാറാകാത്തതുകൊണ്ടാണ് താന്‍ പ്രശ്‌നങ്ങള്‍ ഉള്ള സ്ഥലത്ത് നേരിട്ട് പരിശോധന നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
തോട്ടപ്പള്ളി കൊട്ടാരവളവ് കല്‍പ്പകവാടി ഭാഗം വരെയുള്ള കുഴികള്‍ അടയ്ക്കുന്നതിന് രണ്ട് ടീമുകള്‍ അടിയന്ത്രിമായി രംഗത്തിറങ്ങുമെന്നും അദ്ദേഹം അറിയിച്ചു. ഈ പ്രദേശങ്ങളിലെ 23 സ്ഥളങ്ങളിലാണ് കഴിഞ്ഞ ദിവസം മന്ത്രി നേരിട്ട് പരിശോധിച്ച് നാട്ടുകാരുടെ പരാതികള്‍ കേട്ടത്. ഇതോടൊപ്പം ആലപ്പുഴ ജില്ലാ ആശുപത്രി പെട്രോള്‍ പമ്പിന് മുന്‍ഭാഗം, തിരുവമ്പാടി ജംങ്ഷന്‍, പുന്നപ്രചന്ത, വണ്ടാനം മെഡിക്കല്‍ കോളജ്ജംങ്ഷന്‍, എന്നിവിടങ്ങളിലെ റോഡിന്റെ ഇരുവശങ്ങളും നടപ്പാതകളില്‍ ടൈല്‍പാകാനും മന്ത്രി നിര്‍ദ്ദേശിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത്ത് കാരിക്കല്‍, ദേശിയപാത വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍, അസിസ്റ്റന്റ് എഞ്ചീനിയര്‍മാര്‍, ഓവര്‍സീയര്‍മാര്‍ എന്നിവര്‍ മന്ത്രിയെ അനുഗമിച്ചു
Discussion about this post