ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പത്തു വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടു. അടിയന്തരമായിതന്നെ ഇതു നടപ്പിലാക്കണമെന്നും ഉത്തരവില്‍ പറയുന്നു. 10 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കണം. നിലവില്‍ പതിനഞ്ചു വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് ഡല്‍ഹിയില്‍ നിരോധനമുണ്ട്. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പത്തു വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ക്ക് ഡല്‍ഹിയില്‍ പ്രവേശനം നല്‍കരുതെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
Discussion about this post