കൊച്ചി: കേരള ഹൈക്കോടതി പരിസരത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ക്രമസമാധാന പ്രശ്‌നങ്ങളെ തുടര്‍ന്ന് സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ 15 ദിവസത്തേക്ക് ഹൈക്കോടതിയുടെ 100 മീറ്റര്‍ ചുറ്റളവിലുള്ള സ്ഥലത്ത് (മത്തായി മാഞ്ഞുരാന്‍ റോഡ്, ഇആര്‍ജി റോഡ്, എബ്രഹാം മാടമാക്കല്‍ റോഡ്, ഡോ. സലിം അലി റോഡ്) ന്യായവിരുദ്ധമായി സംഘം ചേര്‍ന്ന് നില്‍ക്കുന്നതും പൊതുയോഗങ്ങള്‍, ധര്‍ണ, മാര്‍ച്ച്, പിക്കറ്റിങ് എന്നിവ നടത്തുന്നതിനും കേരള പോലീസ് നിയമം വകുപ്പ് 79(1) പ്രകാരം നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ല പോലീസ് മേധാവി (കൊച്ചി സിറ്റി) ഉത്തരവായി.
Discussion about this post