കൊച്ചി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നാളെ (ജൂലൈ 23ന്) മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് കടമക്കുടി ഗ്രാമപഞ്ചായത്തിലെ കോതാട് സേക്രഡ് ഹാര്‍ട്ട് ചര്‍ച്ച് ഗ്രൗണ്ടിലാണ് ഉദ്ഘാടനച്ചടങ്ങ്.
ആധുനിക സൗകര്യമുള്ള ബോട്ടുകള്‍, ബോട്ടുജെട്ടികളുടെ നവീകരണം, അനുബന്ധ റോഡുകളുടെ വികസനം തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് വാട്ടര്‍ മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. ഉദ്ഘാടനച്ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ അധ്യക്ഷത വഹിക്കും. എസ്. ശര്‍മ്മ എം.എല്‍.എ, പ്രൊഫ. കെ.വി. തോമസ് എം.പി, വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. ജര്‍മന്‍ അംബാസഡര്‍ ഡോ. മാര്‍ട്ടിന്‍ നെയ് വിശിഷ്ടാതിഥിയാകും.
Discussion about this post