തിരുവനന്തപുരം: സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് ലഭ്യമാക്കുന്ന ചികിത്സയ്ക്ക് ജനറിക് മരുന്നുകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ നിര്‍ദ്ദേശം നല്‍കി. ആര്‍.എസ്.ബി.വൈ മുതലായ സര്‍ക്കാര്‍ സ്‌കീമുകളില്‍ ചികിത്സ തേടുന്ന രോഗികള്‍ക്ക് പുറത്തുനിന്നു മരുന്നു വാങ്ങേണ്ട സാഹചര്യം ശ്രദ്ധയില്‍ പ്പെട്ടതിനെതുടര്‍ന്നാണ് നിര്‍ദ്ദേശം.
ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ ബ്രാന്‍ഡഡ് മരുന്നുകള്‍ വാങ്ങിക്കേണ്ടി വന്നാല്‍ അത് ആശുപത്രി സൂപ്രണ്ട് ചെയര്‍മാനായുളള വിദഗ്ദ്ധ സമിതിയുടെ അനുവാദത്തോടെ മാത്രമേ ആകാവൂ എന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. എം.ആര്‍.സി.ടി സ്‌കാന്‍ മുതലായ ഡയഗ്‌നോസ്റ്റിക് പ്രകിയകള്‍ കഴിവതും ആശുപത്രിക്കുളളില്‍ തന്നെ നടത്തണമെന്നും ആശുപത്രിയില്‍ അവ ലഭ്യമല്ലെങ്കില്‍ മാത്രമേ പുറത്തേക്ക് എഴുതാന്‍ അനുവദിക്കാവൂ എന്നും മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Discussion about this post