ന്യൂഡല്‍ഹി: നരേന്ദ്ര മോഡിയെ പ്രശംസിച്ച് ആര്‍എസ്എസ് സംര്‍സംഘചാലക് മോഹന്‍ ഭഗവത്. കാണ്‍പൂരില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വയം സേവകര്‍ കേന്ദ്ര സര്‍ക്കാരില്‍ അംഗങ്ങളായുള്ളതിനാല്‍ രാജ്യം സുരക്ഷിതമായ കരങ്ങളിലാണെന്നും ഒരു ഭരണാധികാരിയെന്ന നിലയില്‍ മോഡിയുടെ നീക്കങ്ങള്‍ ഏറെ മികച്ചതാണന്നും പറഞ്ഞു. ഭരണത്തില്‍ താന്‍ തൃപ്തനാണെന്നു പറഞ്ഞ അദ്ദേഹം രാജ്യത്തിന്റെ വികസനങ്ങള്‍ മുന്നില്‍ കണ്ടുള്ള പദ്ധതികള്‍ക്ക് ആര്‍എസ്എസിന്റെ പരിപൂര്‍ണ പിന്തുണയും അറിയിച്ചു.












