ദിണ്ടിക്കല്‍: ദിണ്ടിക്കല്‍–തേനി റൂട്ടിലെ ദേവദാനംപട്ടിക്കു സമീപം പരശുരാമപുരത്ത് തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഇടുക്കി തങ്കമണി സ്വദേശികളായ ആറുപേര്‍ മരിച്ചു. ഒരാള്‍ക്കു ഗുരുതര പരുക്ക്.
തങ്കമണി സ്വദേശികളായ മുള്ളനാനിക്കല്‍ ബേബി (60), ഒട്ടലാങ്കല്‍ ഷൈന്‍ (30), അച്ചന്‍കാനം വെട്ടുകാട്ടില്‍ അജീഷ് (31), കരിപ്പാംപറമ്പില്‍ ബിനു (34), തോപ്രാംകുടി പടലാംകുന്നേല്‍ മോന്‍സി (35), വെണ്‍മണി പുളിക്കത്തൊട്ടി ഇളംതുരുത്തിയില്‍ ജസ്റ്റിന്‍ (30) എന്നിവരാണു മരിച്ചത്. ഷൈന്‍ (36) ഗുരുതരനിലയില്‍ തേനി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്.
ലോറിയെ മറികടക്കാനുള്ള ശ്രമത്തില്‍ എതിരെ വന്ന ബസുമായി വാന്‍ കൂട്ടിയിടിക്കുകയായിരുന്നു. ബസ് യാത്രക്കാരായ 22 പേര്‍ക്കും പരുക്കുണ്ട്. വേളാങ്കണ്ണി തീര്‍ഥാടനം കഴിഞ്ഞു മടങ്ങിയവര്‍ സഞ്ചരിച്ച വാനാണ് അപകടത്തില്‍പ്പെട്ടത്.
Discussion about this post