ന്യൂദല്‍ഹി: വാഹന വിപണിയ്ക്കിത് ഉണര്‍വിന്റെ വര്‍ഷമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കാര്‍ വിപണിയില്‍ 26.28% വര്‍ധനവാണ് കഴിഞ്ഞമാസം രേഖപ്പെടുത്തിയത്. അതായത് കഴിഞ്ഞവര്‍ഷം ഡിസംബര്‍ മാസത്തില്‍ 1,45,971 കാറുകള്‍ വിറ്റു പോയെങ്കില്‍ ജനുവരി മാസത്തില്‍ അത് 1,84,332 യൂണിറ്റ് വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബെയില്‍ മാനുഫാക്ചേഴ്സ് (എസ് ഐ എ എം) പുറത്തുവിട്ട പുതിയകണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മോട്ടോര്‍ സൈക്കിള്‍ മേഖലയില്‍ 14.94% വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.ഇരുചക്ര വാഹനങ്ങളുടെ മൊത്തം വില്‍പന വര്‍ധനവ് എടുക്കുകയാണെങ്കില്‍ 17.55ശതമാനത്തോളം വരും.എന്തായാലും വര്‍ഷത്തിലെ ആദ്യ മാസത്തെ കണക്കുകള്‍ വാഹന ഉടമകള്‍ക്ക് ഒരുപ്രത്യാശയുടെ പുതുവത്സരമാണ് സമ്മാനിച്ചിരിക്കുന്നത്.
Discussion about this post