രാമേശ്വരം: മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്റെ ഒന്നാം ചരമ വാര്‍ഷികം രാജ്യമൊട്ടാകെ ആചരിച്ചു. ഇതോടനുബന്ധിച്ച് കലാമിന്റെ ജന്മനാടായ രാമേശ്വരത്ത് അദ്ദേഹത്തിന്‍റെ വെങ്കല പ്രതിമയുടെ അനാശ്ചാദനവും നടന്നു. അബ്ദുല്‍ കലാമിന്റെ പേരിലുള്ള ദേശീയ സ്മാരകത്തിന്റെ തറക്കല്ലിടല്‍ ചടങ്ങും ഇതോടൊപ്പം നടന്നു. കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങില്‍ അബ്ദുല്‍ കലാമിന്റെ മൂത്ത ജ്യേഷ്ഠന്‍ എപിജെഎം മരയ്ക്കാറും മറ്റു കുടുംബാംഗങ്ങളും പങ്കെടുത്തു.
കേന്ദ്രസര്‍ക്കാരിന്റെ ‘അമൃത്’ പദ്ധതിയില്‍ രാമേശ്വരത്തെയും ഉള്‍പ്പെടുത്തിയതായി ചടങ്ങില്‍ പങ്കെടുത്ത കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. പ്രതിമ അനാശ്ചാദന ചടങ്ങിന് മുന്നോടിയായി കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ കലാമിന്റെ കബറിലെത്തി പ്രണാമം അര്‍പ്പിച്ചു.
Discussion about this post