ഫിലാഡല്‍ഫിയ: നവംബര്‍ എട്ടിന് നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംഫും ഡെമാക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായ ഹിലാരി ക്ലിന്‍റണും ഏറ്റുമുട്ടും. ഫിലാഡല്‍ഫിയയില്‍ നടന്ന ഡെമാക്രാറ്റിക് പാര്‍ട്ടിയുടെ കണ്‍വെന്‍ഷനില്‍ ഹിലാരിയുടെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെയാണ് മത്സര ചിത്രം വ്യക്തമായത്.
ഡെമാക്രാറ്റിക് പാര്‍ട്ടിയില്‍ എതിരാളിയായ ബേണി സാന്‍ഡേഴ്‌സിനെ മറികടന്നാണ് ഹിലാരി സ്ഥാനാര്‍ഥിത്വം നേടിയത്. നോമിനേഷന്‍ ഉറപ്പക്കാന്‍ 2383 പ്രതിനിധികളുടെ പിന്തുണയാണ് വേണ്ടത്. നിലവില്‍ ഹിലാരിക്ക് സൂപ്പര്‍ ഡെലിഗേറ്റ്‌സില്‍ നിന്നടക്കം 2842 പേരുടെ പിന്തുണയുണ്ട്.
Discussion about this post