തിരുവനന്തപുരം: സംസ്ഥാനത്ത വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 15 വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ നേട്ടം കൊയ്തു. വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ബിജെപി മൂന്ന് വാര്‍ഡുകളില്‍ വിജയിച്ച് കരുത്ത് തെളിയിച്ചു. ഏഴ് വാര്‍ഡുകളില്‍ എല്‍ഡിഎഫും അഞ്ച് വാര്‍ഡുകളില്‍ യുഡിഎഫും വിജയിച്ചു.
കനത്തപോരാട്ടം നടന്ന തിരുവനന്തപുരം കോര്‍പറേഷനിലെ പാപ്പനംകോട് വാര്‍ഡ് ബിജെപി നിലനിര്‍ത്തി. ബിജെപി സ്ഥാനാര്‍ത്ഥി ആശാ നാഥ് 35 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. കൂടാതെ ചേര്‍ത്തല മുനിസിപ്പാലിറ്റിയിലെ സിവില്‍ സ്റ്റേഷന്‍ വാര്‍ഡിലും കോട്ടയം മണര്‍കാട് ഗ്രാമപഞ്ചായത്തിലെ പറമ്പുകര വാര്‍ഡിലും ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചു.
മണര്‍കാട് പഞ്ചായത്ത് രണ്ടാംവാര്‍ഡില്‍ ബിജെപിയുടെ സിന്ധു കൊരട്ടിക്കുന്നേല്‍ 198 വോട്ടുകള്‍ക്കു വിജയിച്ചു. സിറ്റിങ് സീറ്റ് നഷ്ടപ്പെട്ട കോണ്‍ഗ്രസ് മൂന്നാംസ്ഥാനത്തായി. ചേര്‍ത്തല 13ാം വാര്‍ഡില്‍ ബിജെപിയുടെ ഡി.ജ്യോതിഷ് 134 വോട്ടിനു വിജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി രണ്ടാം സ്ഥാനത്തായിരുന്നു.
തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലെ വിവിധ നഗരസഭകളിലേയും പഞ്ചായത്തുകളിലേയും ഉപതെരെഞ്ഞെടുപ്പ് ഫലമാണ് പ്രഖ്യാപിക്കുന്നത്.
Discussion about this post