തിരുവനന്തപുരം: ഗതാഗത കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരിക്കെതിരേ വിജിലന്‍സ് ത്വരിതപരിശോധന നടത്തും. മോട്ടോര്‍ വാഹന വകുപ്പിലെ വിവിധ ആരോപണങ്ങളെത്തുടര്‍ന്നാണ് നടപടി. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി ചുമതലയേറ്റ ശേഷം ആറുമാസത്തിനിടെ തച്ചങ്കരി നടത്തിയ പരിഷ്‌കാരങ്ങള്‍ക്കു പിന്നില്‍ ക്രമക്കേടുണെ്ടന്ന് ആരോപണമുയര്‍ന്നിരുന്നു.
എല്ലാ വാഹന പുകപരിശോധനാ കേന്ദ്രങ്ങളിലും ഒരു കമ്പനിയുടെ മാത്രം സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കണമെന്ന ഗതാഗത കമ്മീഷണറുടെ നിര്‍ദേശം വിമര്‍ശനങ്ങള്‍ക്കു വഴിവച്ചിരുന്നു. ഇതു കൂടാതെ ചില വാഹന ഡീലര്‍മാര്‍ക്കു ചുമത്തിയ പിഴയില്‍ ഇളവ് നല്കിയ ഉത്തരവും വിജിലന്‍സ് പരിശോധിക്കും.
ഇതു സംബന്ധിച്ച് വിജിലന്‍സ് ആവശ്യപ്പെട്ട രേഖകള്‍ ഗതാഗത വകുപ്പ് നല്കിയില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ നേരിട്ട് അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കാനാണ് സാധ്യത.
Discussion about this post