കോഴിക്കോട്: ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട് വി.എസ്. അച്യുതാനന്ദന്റെ ഹര്‍ജി പരിഗണിക്കുന്നതു റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്തു. കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കാണു ദുരനുഭവം ഉണ്ടായത്.
ഏഷ്യാനെറ്റ് ബ്യൂറോ ചീഫ് ബിനുരാജ്, കാമറാമാന്‍ അഭിലാഷ്, തത്സമയ വാര്‍ത്താ സംപ്രേഷണത്തിന് ഉപയോഗിക്കുന്ന വാഹനത്തിന്റെ (ഡിഎസ്എന്‍ജി) ടെക്‌നീഷന്‍ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. കോടതിയിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ചെന്നാരോപിച്ച് ഇവരെ കസ്റ്റഡിയിലെടുത്തു ടൗണ്‍ സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. കോടതി ഉത്തരവുണെ്ടന്നറിയിച്ച് പോലീസ് ഗേറ്റില്‍വച്ചു തന്നെ മാധ്യമപ്രവര്‍ത്തകരെ തടയുകയായിരുന്നു. ഉത്തരവ് സംബന്ധിച്ച വ്യക്തത ആവശ്യപ്പെട്ടപ്പോഴാണ് മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്. സ്‌റ്റേഷനിലെത്തിച്ച മാധ്യമപ്രവര്‍ത്തകരോടു പോലീസ് അപമര്യാദമായാണ് പെരുമാറിയതെന്നും പരാതിയുണ്ട്.
അറസ്റ്റില്‍ പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തകര്‍ കോഴിക്കോടും തിരുവനന്തപുരത്തും പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി.
Discussion about this post