കൊച്ചി: സ്ഥിരമായി ഹെല്‍മറ്റ് ധരിച്ചു പെട്രോള്‍ അടിക്കാന്‍ വരുമ്പോള്‍ പമ്പില്‍ നിന്നു നല്‍കുന്ന സമ്മാനക്കൂപ്പണിലൂടെ ഒന്നാംസ്ഥാനം നേടുന്ന ആള്‍ക്ക് മാസത്തിലൊരിക്കല്‍ അഞ്ചുലിറ്റര്‍ പെട്രോള്‍ സൗജന്യമായി ലഭിക്കുമെന്നു മന്ത്രി ശശീന്ദ്രന്‍ അറിയിച്ചു. രണ്ടാമതെത്തുന്ന രണ്ടുപേര്‍ക്ക് മൂന്നുലിറ്ററും മൂന്നാമതെത്തുന്ന മൂന്നുപേര്‍ക്ക് രണ്ടുലിറ്ററും ലഭിക്കും. ഇത്തരത്തില്‍ വളരെ പ്രോത്‌സാഹജനകമായ പരിപാടികളിലൂടെ ബോധവത്കരണം നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്നു മന്ത്രി പറഞ്ഞു.
മോട്ടോര്‍ വാഹന വകുപ്പും കേരള റോഡ് സുരക്ഷാ അതോറിറ്റിയും ചേര്‍ന്നു നടപ്പിലാക്കുന്ന ഹെല്‍മറ്റ് ധരിക്കൂ, ഇന്ധനം നിറയ്ക്കു ജീവന്‍ രക്ഷിക്കൂ എന്ന കര്‍മ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ജില്ലയിലെ ഇരുമ്പനത്ത് ബിപിസിഎല്‍ പെട്രോള്‍ പമ്പില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Discussion about this post