തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്‍പില്‍ പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷനിലെ ആറ് യുവാക്കള്‍ ആത്മഹത്യ ഭീഷണി മുഴക്കി നില്‍ക്കുന്നു. രണ്ടു പേര്‍ സെക്രട്ടറിയേറ്റിന് മുന്നിലുള്ള മരത്തിന്റെ മകളിലും നാല് പേര്‍ സമീപത്തെ കാര്‍ഷിക സഹകരണ ബാങ്ക് സ്ഥിതി ചെയ്യുന്ന ബഹുനില കെട്ടിടത്തിന്റെ മുകളിലും നിന്നാണ് ജീവനൊടുക്കുമെന്ന ഭീഷണി മുഴക്കുന്നത്.
റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട് കാലങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാര്‍ നിയമനം നടത്തുന്നില്ലെന്ന് ആരോപിച്ച് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ കഴിഞ്ഞ ആറ് ദിവസമായി സെക്രട്ടറിയേറ്റ് പടിക്കല്‍ പ്രതിഷേധ സമരം നടത്തിവരികയായിരുന്നു. എന്നാല്‍ ഇതിനോട് സര്‍ക്കാര്‍ മുഖംതിരിച്ചതോടെയാണ് യുവാക്കള്‍ ജീവനൊടുക്കുമെന്ന ഭീഷണിമുഴക്കുന്നത്. എം.സ്വരാജ് എംഎല്‍എ, വി.ശിവന്‍കുട്ടി എന്നിവരുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി നിയമന ഉറപ്പ് നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.
പോലീസും ഫയര്‍ഫോഴ്‌സും ഇവരെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. വന്‍ ജനാവലിയും സ്ഥലത്തുണ്ട്.
Discussion about this post