ന്യൂഡല്‍ഹി: ഭരണഘടന അട്ടിമറിച്ച് ഡല്‍ഹിയില്‍ അരാജകത്വഭരണം അനുവദിക്കില്ലെന്ന് ബിജെപി. ഡല്‍ഹി സര്‍ക്കാരിനെതിരായ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്നും സംസ്ഥാന ബിജെപി അധ്യക്ഷന്‍ സതീഷ് ഉപാധ്യായ വ്യക്തമാക്കി. ഡല്‍ഹി ഹൈക്കോടതിയുടെ വിധി ഉചിതമാണ്. കാരണം ആം ആദ്മി സര്‍ക്കാര്‍ ഭരണഘടന അനുസരിച്ചല്ല പ്രവര്‍ത്തിക്കുന്നത്. ഭരണഘടന അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലഫ്. ഗവര്‍ണറുടെ അധികാരത്തെ ചോദ്യം ചെയ്ത് എഎപി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി രാവിലെ ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. തലസ്ഥാനനഗരിയുടെ ഭരണത്തലവനാണ് ലഫ്. ഗവര്‍ണറെന്നും ഡല്‍ഹി സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കേണ്ട ആളല്ല ഗവര്‍ണറെന്നും കോടതി നിരീക്ഷിച്ചത്.
Discussion about this post