തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ 2015 ലെ സ്വാതി സംഗീത പുരസ്കാരം പ്രമുഖ കര്‍ണാടക സംഗീതജ്ഞന് മങ്ങാട് കെ.നടേശന്. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
ഇന്ത്യന്‍ സംഗീത മേഖലയില്‍ പ്രമുഖരും, നിപുണരും, സര്‍ഗധനരുമായ കലാകാരന്മാരെയും കലാകാരികളെയും ആദരിക്കുന്നതിന് സ്വാതി തിരുന്നാള്‍ മഹാരാജാവിന്റെ സ്മരണക്കായി കേരള സര്‍ക്കാര്‍ സാംസ്കാരിക വകുപ്പ് മുഖേന നല്‍കുന്നതാണ് സ്വാതി പുരസ്കാരം. പ്രമുഖ കര്‍ണാടക സംഗീതജ്ഞനായ മങ്ങാട് കെ.നടേശന്, ശെമ്മാങ്കുടി ശ്രീനിവാസയ്യരുടെയും, സി.എസ് കൃഷ്ണയ്യരുടെയും ശിഷ്യനാണ്. ആകാശവാണിയില്‍ ടോപ്ഗ്രേഡ് ആര്‍ടിസ്റ്റായി 1991 ല്‍ വിരമിച്ചു. 1989 ല്‍ സംഗീത നടക അക്കാദമി അവാര്‍ഡ്, 1995 ല്‍ മധുര സദ്ഗുരു സംഗീത സഭയുടെ സംഗീതകല പ്രവീണ തുടങ്ങിയ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പിന്നണിഗായകരായ ജി.വെണുഗോപാല്‍, ഗായത്രി, ലതിക, ജ്യോത്സന തുടങ്ങി വലിയൊരു ശിഷ്യ സമ്പത്തിന്റെ ഉടമായാണ്. കൊല്ലം മങ്ങാട് സ്വദേശിയായ ഇദ്ദേഹം ഇപ്പോള്‍ തൃശൂര്‍ എ.വി.ആര്.മേനോന് റോഡിലെ സായി അപ്പാര്‍ട്മെന്റിലാണ് താമസം.
Discussion about this post